കഥകളി: കേരളത്തിലെ ആകർഷകമായ നൃത്ത നാടകം | Kathakali in Malayalam (2024)

Table of Contents
കഥകളിയുടെ ഉത്ഭവം | Kathakali in Malayalam കഥകളി വളര്‍ച്ചയുടെ ഘട്ടങ്ങള്‍ കഥകളി വേഷങ്ങള്‍ പച്ച കത്തി കരി താടി മിനുക്ക് കഥകളിയിലെ പാട്ടുകാര്‍ കഥകളിയിലെ താളം കഥകളിയിലെ മേളം കഥകളിയിലെ രംഗസജ്ജീകരണം കഥകളിയിലെ കൈമുദ്രകൾ കഥകളിയിലെ ചടങ്ങുകള്‍ കേളികൊട്ട്‌ അരങ്ങുകേളി / ശുദ്ധമദ്ദളം / ഗണപതിക്കൊട്ട്‌ തോടയം പുറപ്പാട് മഞ്ജുതരയും മേളപ്പദവും മഞ്ജുതരയ്ക്ക്‌ ശേഷമാണ്‌ അഭിനയം കലാശം അഷ്ടകലാശം തിരനോട്ടം ശൃംഗാരപ്പദം ഇളകിയാട്ടം അഥവാ മനോധര്‍മ്മമാടല്‍ കേകിയാട്ടം തൂശിക്കിടുക ശൂര്‍പ്പണാങ്കം (നിണമണിയല്‍) ധനാശിപാടല്‍ സ്വാധീനവും സാംസ്കാരിക പ്രാധാന്യവും പ്രാദേശിക ആഘാതം ഉപസംഹാരം

(Kathakali Malayalam,Kathakali Malayalam Essay, Kathakali Malayalam Speech, About Kathakali in Malayalam,Short note on Kathakali in Malayalam, Kathakali Malayalam History)കല, സംഗീതം, കഥപറച്ചിൽ എന്നിവയെ ആകർഷകമായ കാഴ്ചയിൽ ഇഴചേർക്കുന്ന ഒരു പുരാതന നൃത്ത-നാടക രൂപമായ കഥകളിയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെക്കുക. കേരളത്തിലെ, ഇന്ത്യയിലെ മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് ഉത്ഭവിച്ച കഥകളി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ സമയത്തിനും അതിരുകൾക്കും അതീതമാണ്. വിപുലമായ വേഷവിധാനങ്ങൾ, സങ്കീർണ്ണമായ മേക്കപ്പ്, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന സംഗീതം എന്നിവയാൽ, കഥകളി അതിന്റെ ഗാംഭീര്യത്തിന് സാക്ഷ്യം വഹിക്കുന്നവരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഒരു വിസ്മയിപ്പിക്കുന്ന അനുഭവം നൽകുന്നു. ഈ ബ്ലോഗ് ലേഖനത്തിൽ, കഥകളിയുടെ ഉത്ഭവം, പരമ്പരാഗത ഘടകങ്ങൾ, കഥാപാത്രങ്ങൾ, സാംസ്കാരിക പ്രാധാന്യം എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു യാത്ര ഞങ്ങൾ ആരംഭിക്കുന്നു, ആധുനിക കാലഘട്ടത്തിൽ അതിന്റെ ശാശ്വതമായ പ്രസക്തി വെളിപ്പെടുത്തുന്നു. മാനുഷിക ആവിഷ്‌കാരത്തിന്റെയും കലാപരമായ വൈദഗ്ധ്യത്തിന്റെയും യഥാർത്ഥ മാസ്റ്റർപീസ് ആയ കഥകളിയുടെ സത്തയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഞങ്ങളോടൊപ്പം ചേരൂ.

Table of Contents

കഥകളിയുടെ ഉത്ഭവം | Kathakali in Malayalam

വിവിധ കലകളുടെ സമഞ്ജസ സമ്മേളനം കൊണ്ട്‌ പൂര്‍ണ്ണതയിലെത്തിയ ഒരു കലാരൂപമാണ്‌ കഥകളി (Kathakali in Malayalam). നൃത്തം, സംഗീതം, അഭിനയം, വാദ്യം എന്നീകലകള്‍ കഥകളിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. കഥകളിയുടെ സാഹിത്യരൂപമാണ്‌ ആട്ടക്കഥ. രാമനാട്ടകര്‍ത്താവായ കൊട്ടാരക്കമത്തമ്പുരാനെയാണ്‌ അട്ടക്കഥാസാഹിതൃത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്‌.

ഗീതാഗോവിന്ദാഭിനയത്തിന്റെ പ്രേരണയില്‍ നിന്നും ഉടലെടുത്ത ഒരു വിനോദമാണ്‌ കൃഷ്ണനാട്ടം. അന്ന്‌ വടക്കന്‍ ദിക്കുകളില്‍ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റേയും അതിന്റെ ചുവടുപിടിച്ച്‌ സൃഷ്ടിക്കപ്പെട്ട കൃഷണനാട്ടത്തിന്റേയും രീതിയിലാണ്‌ തമ്പുരാന്‍ രാമനാട്ടം രചിച്ചത്‌. എ.ഡി. പതിനേയാം ശതകമാണ്‌ ഇദ്ദേഹത്തിന്റെ കാലമെന്നു കരുതപ്പെടുന്നു. രാധാ മാധവന്മാരുടെ സല്ലാപകേളികള്‍ “ലളിതകോമമളകാന്തപദാവലി’ യിലൂടെ ഹൃദയഹാരിയായി അവതരിപ്പിക്കുന്ന ഒരു സംസ്കൃത കാവ്യമാണ്‌ അഷ്ടപദി അഥവാ ഗീതാഗോവിന്ദം.

ഭക്താഗ്രണി യായിരുന്ന ജയദേവന്‍ എന്ന കവിയുടേതാണ്‌ ശൃംഗാരരസം വഴിഞ്ഞൊഴുകുന്ന ഈ മനോഹര കാവ്യം. ഇതില്‍ കവിവാക്യം ശ്ലോകരൂപത്തിലും കഥാപാത്രങ്ങളുടെ സംഭാഷണം പദരൂപ ത്തിലുമാണ്‌. പല്ലവി, അനുപല്ലവി, ചരണം എന്നീ മുന്നു ഘട കങ്ങള്‍ ചേര്‍ന്ന ഒരു ഖണ്‍ഡത്തെയാണ്‌ പദം എന്നു പറയു ന്നത്‌. ഈ രീതിതന്നെയാണ്‌ കൃഷ്ണനാട്ടത്തിലും പിന്‍തുടരുന്നത്‌.

തന്റെ അഭൃര്‍ത്ഥന മാനിച്ച്‌ കൊട്ടാരക്കരയിലേയ്ക്ക്‌ കൃഷ്ണനാട്ടക്കാരെ സാമൂതിരി അയക്കാഞ്ഞതിന്റെ വാശിയിലാണ്‌ കൊട്ടാരക്കരത്തമ്പുരാന്‍ രാമനാട്ടം രചിച്ചത്‌ എന്നാണ്‌ ഐതിഹ്യം. രാമനാട്ടത്തില്‍ രാമായണകഥയിലെ പ്രധാന സം൭വങ്ങള്‍ എടു ഖണ്‍്ഡങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുന്നു. രംഗങ്ങളുടെ സംഘര്‍ഷാത്മകതകൊണ്ടും വേഷവൈവിധ്യം കൊണ്ടും കാണികള്‍ ഇഷ്ടപ്പെടുന്ന കഥകളായ സീതാസ്വയം വരം, ബാലിവധം, തോരണയുദ്ധം എന്നിവ ഇന്നും ആടാറുണ്ട്‌.

കേരളത്തിലെ ഒരു നാടൃകലയായ കഥകളിയെ സര്‍വ്വഥാ രമണീയമായ ഒരു ദൃശൃകലയാക്കി മാറ്റിയത്‌ കോട്ടയം കേരള വര്‍മ്മത്തമ്പുരാനാണ്‌. കഥയെ അടിസ്ഥാനമാക്കി കളിക്കുന്നത്‌ എന്നര്‍ത്ഥത്തിലാണ്‌ കഥകളി എന്നു പറയുന്നത്‌. ആട്ടം എന്നും പറയാറുണ്ട്‌. കഥകളിക്ക്‌ അരങ്ങത്തു വെയ്ക്കുന്ന വിളക്കിന്‌ ആട്ടവിളക്ക്‌ എന്നും പറയുന്നൂ. ഈ ദൃശ്യകലയില്‍ കഥാപാത്ര ങ്ങള്‍ ആഗ്യംകൊണ്ട്‌ (മുശ്രക്കൈ) കാണികളെ കഥ ഗ്രഹിപ്പിക്കുന്നു.

ആംഗ്യം പിറകില്‍ നിന്നു പാടുന്നവരുടെ പദങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌ കാണിക്കുന്നത്‌. ധന്യാത്മകമാണ്‌ കലയെങ്കില്‍, (ധ്വനിയാണ്‌ കലയുടെ ജീവനെങ്കില്‍) ലോകത്ത്‌ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഉത്തമമായ കലാരീതി കഥകളിയാണ്‌. അഭിനയത്തിന്റെ എല്ലാ വശങ്ങളും – ആംഗികം, വാചികം, ആഹാര്യം, സാത്വികം – എന്നീ നാലും നൃത്തനൃത്യ നാട്യങ്ങളും ഒത്തിണങ്ങിയിരിക്കുന്നതുകൊണ്ടാണ്‌ കഥകളി ഒരു സമ്പൂര്‍ണ്ണ അഭിനയകലയായി പ്രസിദ്ധിയാര്‍ജ്ജിച്ചത്‌.

കഥകളി വളര്‍ച്ചയുടെ ഘട്ടങ്ങള്‍

രാമനാട്ടത്തെ കഥകളി (Kathakali Malayalam) എന്ന ഉത്തമകലയാക്കി വളര്‍ത്തി യെടുത്തതില്‍ കോട്ടയത്തു തമ്പുരാനും പ്രമുഖ പങ്കുണ്ട്‌. കോട്ടയത്ത്‌ തമ്പുരാന്റെ കൃതികള്‍ സാഹിത്ൃഭംഗിയില്‍ മികച്ചു നില്‍ക്കുന്നവയാണ്‌. ബകവധം, കല്യാണസൌഗന്ധികം, കിര്‍മ്മി രവധം, നിവാതകവചകാലകേയവധം എന്നീ നാല്‍ ആട്ടക്കഥ കത്താണ്‌ കോട്ട്യത്തുതമ്പൂരാന്റെ സംഭാവനകള്‍. സംഗീതസ ര്രാട്ടായിരുന്ന സ്വാതിതിരുനാളിന്റേയും അദ്ദേഹത്തിന്റെ സഹോ ദമനായ ഇഉത്രംതിരുനാളിന്റേയും കാലഘട്ടം വിവിധ കലകള്‍ക്ക്‌ ഉന്മേഷം പകര്‍ന്നിരുന്നു. സ്വാതിതിരുനാള്‍ സംഗീതകലയ്ക്ക്‌

പ്രോത്സാഹനം നല്‍കിയപ്പോള്‍ ഉത്രംതിരുനാള്‍ കഥകളിയെ വളമെയേറെ പ്രോത്സാഹിപ്പിച്ചു. നല്ല ചില ആട്ടക്കഥകള്‍ അക്കാ ലത്തുണ്ടായി. ഇരയിമ്മന്‍ തമ്പിയുടേയും കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുമാന്റേയും കൃതികള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായവയാണ്‌.

വിദേശാധിപത്യം നിലനിന്നിരുന്ന കാലത്ത്‌ ക്ഷയോ ന്മുഖമായിക്കൊണ്ടിരുന്ന ഈ കേരളീയ കലയെ പുനരുജ്ജീവി പ്പിച്ച്‌ അതിന്‌ അന്താരാഷ്ട്ര പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത മഹാകവി വള്ളത്തോളിനേയും അദ്ദേഹം സ്ഥാപിച്ച കലാമണ്ഡലത്തേയും എക്കാലവും കേരളീയര്‍ സ്മരിക്കും. .

കഥകളി വേഷങ്ങള്‍

ഒട്ടുമിക്ക ആട്ടക്കഥകളും രചിച്ചിട്ടുള്ളത്‌ പുരാണ കഥകളെ അടിസ്ഥാനമാക്കിയാണ്‌. കഥാപാത്രങ്ങളുടെ സ്വഭാവത്തിന്റെ പ്രത്യേകതയനുമ്പരിച്ച്‌ ഓരോന്നിനും അനുയോജ്യമായ വേഷങ്ങള്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. ആകര്‍ഷകങ്ങളായ ആടയാഭരണങ്ങള്‍ ഈ കലാമുപത്തിന്‌ മാറ്റുകൂട്ടുന്നു. കഥകളിവേഷങ്ങളെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെയാണവ.

പച്ച

സാത്വികഗുണപ്രധാനമായ വേഷമാണ്‌ പച്ച. ശ്രീകൃഷ്ണന്‍, ധര്‍മ്മപുധ്തര്‍, നളന്‍, ദക്ഷന്‍, ഭീമന്‍, രുക്മാംഗദന്‍, ശ്രീരാമന്‍, ലക്ഷ്മണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ പച്ചവേഷമാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌.

കത്തി

രജോഗുണപ്രധാനമായ വേഷമാണ്‌ കത്തി വേഷം. കീചകന്‍, രാവണന്‍, ദുര്യോധനന്‍, നരകാസുരന്‍ തുടങ്ങിയവരില്‍ നന്മയും തിന്മയും ഇടകലര്‍ന്നു..കാണുന്നു. ഈ കഥാ പാത്രങ്ങള്‍ക്ക്‌ കത്തിവേഷമാണ്‌ ഉപയോഗിക്കുന്നത്.

കരി

ക്രൂരസ്വഭാവക്കാരനായ തമോ ഗുണ്രപധാനികളാണ്‌ കരിവേഷത്തില്‍ മംഗ ത്തൂവരുന്നത്‌. കാട്ടാളന്‍, സിംഹിക, ന്രകര തുണ്ഡി, ശൂര്‍പ്പണഖ, പൂതന, ഹിഡിംബി തുടങ്ങിയ രാക്ഷസ വേഷ ങ്ങള്‍ ഉദാഹരണങ്ങള്‍.

താടി

താടി വേഷങ്ങള്‍ ചുവന്നതാടി, വെള്ളത്താടി, കറുത്തതാടി എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ചുവന്നതാടി ദുഷ്ടകഥാ പാത്രങ്ങളാണ്‌. ദുശ്ശാസനന്‍, ബകന്‍, ത്രിഗർത്തൻ, ജരാസന്ധന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ ചുവന്നതാടി. സത്വഗുണ പ്രധാനികള്‍ക്കാണ്‌ വെള്ളത്താടി. ഹനുമാന്‌ ഈ വേഷമാണ്‌. കറുത്തതാടിവേഷം കഥകളിയില്‍ നളചരിതത്തിലെ കലിക്ക്‌ മാത്രമാണുള്ളത്‌.

മിനുക്ക്

സ്ത്രീകഥാപാര്രങ്ങള്‍, മഹര്‍ഷിമാര്‍ തുടങ്ങിയവര്‍ മിനുക്ക്‌ വേഷത്തില്‍ രംഗത്തുവരുന്നു. സ്ത്രീ വേഷങ്ങള്‍ കൂടാതെ പരശുരാമന്‍, വിശ്വാമിത്രൻ, നാരദന്‍, ദുര്‍വ്വാസാവ്‌, വസിഷ്ഠന്‍ എന്നീവേഷങ്ങള്‍ മിനുക്കാണ്‌.

കഥകളിയിലെ പാട്ടുകാര്‍

പ്രധാന പാട്ടുകാരനെ “പൊന്നാനി’യെന്നും കൂടെപ്പാടുന്നയാളെ ‘ശിങ്കിടി’ എന്നും പറയാറുണ്ട്‌. പ്രധാനപാട്ടുകാരന്റെ കൈയില്‍ ചേങ്ങിലയും കൂടെപ്പാടുന്നയാളുടെ കൈയില്‍ ഇലത്താളവും ഉണ്ടാവും. പാടുന്ന പദങ്ങൾക്കനുസരിച്ചാണ് നടൻ അഭിനയിക്കേണ്ടത്.

കഥകളിയിലെ താളം

കഥകളിക്ക്‌ (Kathakali) താളത്തില്‍ അധിഷ്ഠിതമായ ചില വ്യവസ്ഥകളുണ്ട്‌. ഓരോ കഥയ്ക്കും താളം ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ചെമ്പട, ചമ്പ, അടന്ത, മുറിയടന്ത, ത്രിപുട എന്നിങ്ങനെ പല താളങ്ങളാല്‍ കഥകളി ആകര്‍ഷകമാവുന്നു.

കഥകളിയിലെ മേളം

പ്രധാനമായി ഉപയോഗിക്കുന്ന വാദ്യം ചെണ്ടയാണ്‌. മദ്ദളവും ചേങ്ങിലയും ഇലത്താളവും ശംഖുമാണ്‌ മറ്റുവാദ്യങ്ങള്‍.

കഥകളിയിലെ രംഗസജ്ജീകരണം

മറ്റു രംഗകലകള്‍ക്കുള്ളതുപോലെ കഥകളിയുടെ (Kathakali) അവതരണത്തിന്‌ പ്രത്യേക രംഗസജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. കത്തിച്ചുവച്ച വലിയ നിലവിളക്ക്‌. അത്യാവശ്യമാണ്‌.

കഥകളിയിലെ കൈമുദ്രകൾ

കഥകളിയില്‍ (Kathakali) ആശയവിനിമയം നടത്തുന്നത്‌ ആംഗ്യഭാഷ അഥവാ കൈമുദ്രകളിലൂടെയാണ്‌. ഇരുപത്തിനാല്‍ കൈമൂദ്രകളാണ്‌ സാധാരണ പ്രയോഗിക്കാറുള്ളത്‌.

  1. പതാക
  2. മുദ്ര
  3. കടകം
  4. മുഷ്ടി
  5. കര്‍ത്തരീമുഖം
  6. ശുകതുണ്ഡം
  7. കപിത്ഥകം
  8. ഹംസപക്ഷം
  9. ശിഖരം
  10. ഹംസാസ്യം
  11. അഞ്ജലി
  12. അര്‍ദ്ധചന്ദ്ര
  13. മുകുരം
  14. ഭമരം
  15. സൂചീമുഖം
  16. പല്ലവം
  17. ത്രിപതാക
  18. മൃഗശീര്‍ഷം
  19. സര്‍പ്പശിരസ്സ്‌
  20. വര്‍ദ്ധമാനകം
  21. ആരാളം
  22. ഊര്‍ണ്ണനാഭം
  23. മുകുളം
  24. കടകാമുഖം.

ഈ കൈമുദ്രകള്‍ക്ക്‌ കഥകളിയില്‍ (Kathakali) പ്രമുഖസ്ഥാനമാണുളളത്‌. കഥകളി അഭിനയത്തിനും സംഗീതത്തിനും മേളം പ്രയോഗിക്കാനും വര്‍ഷങ്ങളുടെ ചിട്ടയായ പരിശീലനം ആവശ്യമാണ്‌.

കഥകളിയിലെ ചടങ്ങുകള്‍

കേളികൊട്ട്‌

സന്ധ്യയോടുകൂടി, കഥകളി നടക്കാന്‍ പോകുന്നു എന്ന്‌ സമീപവാസികളെ അറിയിക്കുവാനുണ്ടായിരുന്ന ഒരേര്‍പ്പാടാ ണിത്‌. ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവ ചേര്‍ന്നുണ്ടാകുന്ന വാദൃയഘോഷമാണിത്‌.

അരങ്ങുകേളി / ശുദ്ധമദ്ദളം / ഗണപതിക്കൊട്ട്‌

പഴയരീതിയില്‍ വിളക്കുവെയ്പിനു ശേഷം നടക്കുന്ന ഒരു ചടങ്ങാണ്‌ അരങ്ങുകേളി. ശുദ്ധമദ്ദളം അഥവാ ഗണപതിക്കൊട്ട് എന്നും പറയാറുണ്ട്‌. ചെണ്ട ഇതില്‍ പ്രയോഗിക്കുന്നില്ല. മദ്ദളക്കാരന്‍ രംഗത്തുവന്ന്‌ മദ്ദളം വായിക്കുന്നു. ഇതിന്‌ കേളിക്കൈ എന്നും പേരുണ്ട്‌. ഈ ചടങ്ങിന്റെ അവസാനമാകുമ്പോള്‍ രംഗം തിരശ്ലീലകൊണ്ട്‌ മറയ്ക്കപ്പെടുന്നു. ആട്ടം ആരംഭിക്കുന്നു എന്നതിന്റെ സൂചനയാണിത്‌.

തോടയം

ശുദ്ധമദ്ദളം അവസാനിക്കാറാകുമ്പോള്‍ തിരശ്ശീല അരങ്ങിനു മുമ്പില്‍ നിവര്‍ത്തിപ്പിടിച്ചിരിക്കും. അതിനുള്ളില്‍ നട ക്കുന്ന ഈശ്വരപൂജാപരമായ ഒരു ചടങ്ങാണിത്‌. ചെണ്ട ഒഴിച്ചുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ വേഷം ധരിച്ച രണ്ടു കുട്ടിത്തരക്കാര്‍ സ്തുതിപദം പാടുന്നതിനൊപ്പിച്ച്‌ തിരശ്ലീലയ്ക്കുള്ളില്‍ നിന്ന്‌ നൃത്തം ചെയ്ത്‌ ഇഷ്ട ദേവതാ വന്ദനം സാധിക്കുന്നു.

പുറപ്പാട്

വന്ദനശ്ലോകം ചൊല്ലിക്കഴിയുമ്പോള്‍ ഒരു സ്ത്രീവേഷവും ഒരു പുരുഷവേഷവും അരങ്ങില്‍ നില്‍ക്കും. തിരശ്ലീല മാറുന്നു.ശങ്ക്നാദം മുഴങ്ങുന്നു. കഥകളിയിലെ ഈശ്വരസാന്നിദ്ധ്യം രംഗവാസികള്‍ക്ക്‌ അനുഭവപ്പെടുന്നതിനും ഈശ്വരഭക്തി വളര്‍ത്തുന്നതിനും ഈ സന്ദര്‍ഭം ഉതകുന്നു. നീലപ്പദം പാടുന്നതിനനു സരിച്ച്‌ ചെണ്ടയുടെ പ്രയോഗമൊപ്പിച്ച്‌ സ്രതീവേഷവും പുരുഷവേഷവും കരചരണങ്ങള്‍ ചലിപ്പിക്കുകയും കൃഷ്ണമണികള്‍ വിവിധ രീതിയില്‍ ഇളക്കുകയും ശാന്തമായ രീതിയില്‍ നൃത്തം ചവിട്ടുകയും ചെയ്യുന്നു.

മഞ്ജുതരയും മേളപ്പദവും

പുറപ്പാടിനു ശേഷം മേളപ്പദം നടക്കുന്നു. മേളക്കാർ കഴിവുള്ളവരാണോ എന്ന്‌ കാണികള്‍ക്ക്‌ മുന്‍കൂട്ടി തീരുമാനിക്കാന്‍ ഈ ചടങ്ങ്‌ അവസരം നലകുന്നു. ഇതിനു തിരശ്ശീല ആവശ്യമില്ല. ഗീതാഗോവിന്ദത്തിലെ “മഞ്ജുതര കുഞ്ജതല കേളീ സദനേ-‘ എന്നാരംഭിക്കുന്ന അഷ്ടപദി ഗീതം പാടിത്തീരുമ്പോള്‍ മേളക്കാര്‍ അവരുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കാനാരംഭിക്കുന്നു. ജയദേവരചനയായ അഷ്ടപദി (ഗീതാഗോവിന്ദം) പണ്ടുനൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരുന്നതിനോട കഥകളിയുടെ ഉത്ഭവ ത്തിനുള്ള ബന്ധം സൂചിപ്പിക്കുന്ന ചടങ്ങാണിതെന്ന്‌ കരുതുന്നു. ഒരു ചടങ്ങ്‌ എന്നതിനപ്പുറം കഥാഭിനയവുമായി ഇതിന്‌ ഒരു ബന്ധവും ഇല്ല.

മഞ്ജുതരയ്ക്ക്‌ ശേഷമാണ്‌ അഭിനയം

കഥാരംഭ പദ്യം ഗായകര്‍ ആലപിക്കുന്നതോടുകൂടി പ്രഥമ രംഗത്തില്‍ പ്രത്യക്ഷപ്പെടേണ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാര്‍ തിരശ്ശീലയ്ക്കു പിന്നില്‍ വരികയും തിരശ്ശീല മാറുമ്പോള്‍ അഭിനയം ആരംഭിക്കുകയും ചെയ്യുന്നു. ഇവിടെ തൊട്ടാണ്‌ ശരിക്കും കഥാഭിനയം ആരംഭിക്കുന്നത്‌.

കലാശം

ഓരോ പദത്തിലെയും ചരണങ്ങളുടെ അഭിനയം അവസാനിപ്പിക്കേണ്ടത്‌ കലാശത്തോടുകൂടിയാണ്‌. ഇതില്‍ നിന്നാണ്‌ കലാശിപ്പിക്കുക ‘അവസാനിപ്പിക്കുക’ എന്ന അര്‍ത്ഥത്തില്‍ കലാശം എന്ന പദ്രപയോഗം സംഭാഷണശൈലിയില്‍ കടന്നു വന്നത്. (Kathakali)

ഓരോ ഖണ്ഡവും ആടി അവസാനിക്കുമ്പോള്‍ നടന്‍ കൈകള്‍ കമഴ്ത്തി മുട്ടുകള്‍ മടക്കി നെഞ്ചിനു സമം വിരലുകള്‍ പൊത്തിച്ച്‌, അനവധി താളങ്ങള്‍ കാലുകൊണ്ട്‌ തറയില്‍ താണു ചവിട്ടി ഒടുവില്‍ വിമക്കിനടുത്ത്‌ ചെന്ന്‌ വലത്തുകാല്‍ കൊണ്ട്‌ മേഉത്തിനനുസരിച്ച്‌ താളത്തില്‍ ചവുട്ടി നിര്‍ത്തുന്നു.

അഷ്ടകലാശം

മറ്റു കലാശങ്ങളില്‍ നിന്ന്‌ ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ്‌ അഷ്ടകലാശം. ഇത്‌ രണ്ട്‌ കഥകളില്‍ മാത്രമേ പണ്ട്‌ ചവിട്ടുമായിരുന്നുള്ളു. കാലകേയവശത്തിലെ അര്‍ജ്ജുനനും കല്യാണസൗഗന്ധത്തിലെ ഹനുമാനും. അടു ത്തകാലത്ത്‌ ബാലിവിജയത്തിലെ ബാലിയും ഇത്‌ ചവിട്ടുന്നുണ്ട്‌. “ചമ്പ” താളത്തില്‍ തുടങ്ങി ക്രമേണ മാത്രകള്‍ ഓരോന്നു കൂട്ടി എട്ടുകലാശം കൊണ്ട്‌ ഇത്‌ അവസാനിപ്പിക്കുന്നു. കലാശങ്ങള്‍ ക്രമേണ വേഗത്തിലാകുന്നതും മേളത്തിനനുസരിച്ച്‌ നടന്‍ നൃത്തം ചവിട്ടുന്നതും കാണാന്‍ രസകരമാണ്‌.

തിരനോട്ടം

കത്തിവേഷം തുടങ്ങി ഗാംഭീര്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷങ്ങള്‍ക്കാണീ ചടങ്ങ്‌ പറഞ്ഞിട്ടുള്ളത്‌. വേഷഗാംഭീര്യം പ്രദര്‍ശിപ്പിക്കാനുള്ള ഒരു അവസരമാണിത്‌. പച്ച, മിനുക്ക്‌ തുടങ്ങിയ വേഷങ്ങള്‍ക്കൊന്നും തിരനോട്ടം പറഞ്ഞിട്ടില്ല. തിരനോട്ടം പറഞ്ഞിട്ടുള്ള കഥാപാത്രം തിരശ്ശീലയ്ക്കുളളില്‍ വന്നുനിന്ന്‌ മൂന്നുതവണ അലറുകയും തിരശ്ലീല ഹസ്ത മുദ്രയോടുകുടി പിടിച്ച്‌ താഴ്ത്തി മുഖം ദീപത്തിനുനേരെ ഇരിയ്ക്കത്തക്കവണ്ണം താണുനിന്ന്‌ നോക്കുകയും ചെയ്യുന്നു. കണ്ണ്‌ ദീപത്തിലായിരിക്കും. അതു കഴിഞ്ഞ്‌ തിരശ്ശീല ഉയര്‍ത്തിയിട്ടു പിന്‍തിരിഞ്ഞു പോകുന്നു. പിന്നെ തിരശ്ശീല മാറുമ്പോഴാണ്‌ കഥയില്‍ തനിക്കഭിനയിക്കാനുള്ള ഭാഗം അഭിനയിച്ചു തുടങ്ങുക.

ശൃംഗാരപ്പദം

കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ കാലത്തോടുകൂടിയാണ്‌ ശൃംഗാരപ്പദത്തിന്‌ ആട്ടക്കഥകളില്‍ പ്രാധാന്യം ലഭിച്ചത്‌.ഇരയിമ്മന്‍തമ്പി, കിളിമാനൂര്‍ വിദ്വാന്‍ ചെറുണ്ണികോയിത്തമ്പു രാന്‍ എന്നിവരുടെ കൃതികളില്‍ ഒന്നിലധികം ശൃംഗാരപ്പദങ്ങള്‍ കാണാം. നായികാനായകന്മാര്‍ രംഗപ്രവേശം ചെയ്തു ശൃംഗാരലീലകളില്‍ തങ്ങള്‍ക്കുള്ള ആഗ്രഹം അന്യോന്യം അറിയിക്കുന്നു.

അവര്‍ വസന്ത്ജതുവിനേയും മറ്റ്‌ ഉദ്ദീപനഭാവങ്ങളെയും വര്‍ണ്ണിക്കുന്നു. കഥയില്‍ ഈ ശൃംഗാരപ്പദങ്ങള്‍ക്ക്‌ വലിയ സ്ഥാനമൊന്നുമില്ല. ഇതും ഒരു ചടങ്ങായി മാറുകയാണ്‌ പതിവ്‌. രാവണന്‍, ദുര്യോധനന്‍ തുടങ്ങിയ കത്തിവേഷങ്ങള്‍ക്കാണെങ്കിൽ തിരനോട്ടത്തിനു ശേഷമാണ്‌ ശൃംഗാരപ്പദം ആടേണ്ടത്‌.

ഇളകിയാട്ടം അഥവാ മനോധര്‍മ്മമാടല്‍

കഥാപാര്രങ്ങള്‍ തമ്മില്‍ സ‌ംഭാഷണരൂപത്തിലുള്ള പദാര്‍ത്ഥാഭിനയത്തിന്‌ ചൊല്ലിയാട്ടമെന്നും ഗായകര്‍ പാടുന്നതനുസരിച്ചല്ലാതെ നടന്‍ സ്വന്തമായി അയാളുടെ മനോധര്‍മ്മം അനുസരിച്ച്‌ അഭിനയിച്ചു കാട്ടുന്നതിന്‌ ഇളകിയാട്ടം അഥവാ മനോധര്‍മ്മമാടല്‍ എന്നും പറയുന്നു. വനവര്‍ണ്ണനം സ്വര്‍ഗ്ഗ വര്‍ണ്ണനം, പര്‍വ്വതവര്‍ണ്ണനം, ഉദ്യാനവര്‍ണ്ണനം എന്നീ സന്ദര്‍ഭങ്ങളിലെല്ലാം നടന്‌ മനോധര്‍മ്മമാടാവുന്നതാണ്‌. ഇവയ്ക്ക്‌ യോജിക്കുന്ന ശ്ലോകങ്ങള്‍ നടന്മാര്‍ നേരത്തേ ഹൃദിസ്ഥമാക്കി വയ്ക്കും.

അതനുസരിച്ചാണ്‌ സാധാരണ മനോധര്‍മ്മമാടുക. അതുകൊണ്ട്‌ “മേളക്കാര്‍ക്ക്‌ പശ്ചാത്തലമേളം കൊടുക്കുന്നതിന്‌ വിഷമം വരാറില്ല. എന്നാല്‍ ചില നടന്മാര്‍ അപ്പപ്പോള്‍ ഔചിത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ അഭിനയിച്ചെന്നും വരും. മേളക്കാര്‍ വളരെ ശ്രദ്ധിച്ച്‌ നടന്റെ അഭിനയം അനുസരിച്ച്‌ മേളം കൊടുക്കുന്നു. പുരാണപരിചയവും സര്‍ഗ്ഗവാസനയുമുളൂള നടന്മാരുടെ മനോധര്‍മ്മമാടല്‍ അത്യാകര്‍ഷകമാണ്‌.

കേകിയാട്ടം

നടന്‍ മയിലിന്റെ ചലനങ്ങളും നൃത്തവും അനുകരിച്ച്‌ മയിലിനെപ്പോലെ അരങ്ങില്‍ വിലസുന്നതിനാണ്‌ കേകിയാട്ടം എന്നു പറയുന്നത്‌. നല്ല മെയ്വഴക്കമുള്ളു നടന്മാര്‍ക്കേ വിദഗ്ദ്ധമായി കേകിയാട്ടം അവതരിപ്പിക്കാന്‍ കഴിയുള്ളൂ. മനോഹരമായ ഒരു നൃത്തവിശേഷമാണിത്‌.

തൂശിക്കിടുക

ഇതും മെയ്‌വഴക്കം കൊണ്ടു മാത്രം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌. കാലുകളെ താളമൊപ്പിച്ച്‌ ഇടം വലം അകത്തിനീട്ടി തറയില്‍ പെട്ടെന്നിമിക്കുന്നതാണിത്‌. സര്‍ക്കസ്സുകാര്‍ കാട്ടാറുള്ള ഈ അഭ്യാസം നല്ല മെയ് വഴക്കമുള്ള നടനേ സധിക്കുകയുള്ളു.

ശൂര്‍പ്പണാങ്കം (നിണമണിയല്‍)

കഥകളിയിലെ (Kathakali) അസാധാരണ രംഗങ്ങളിലൊന്നാണ്‌ ഇത്‌. ചുരുക്കം കഥകളിലേ ഇതവതരിപ്പിക്കൂ. കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, ഖരവധത്തിലെ ശൂര്‍പ്പണഖ തുടങ്ങിയവര്‍ക്കാണ്‌ ഈ അട്ടം. മുക്കും മുലയും അരിഞ്ഞുവീഴ്ത്തപ്പെട്ട രക്താഭിഷിക്തരായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതിനാണ്‌ നിണം എന്നുപറയുന്നത്‌. ഉണക്കലരിയും മഞ്ഞളും അരച്ചുകുറുക്കി അതില്‍ ചുണ്ണാമ്പും ചേര്‍ക്കുമ്പോള്‍ അത്‌ രക്തം പോലെയാകും.

എന്നിട്ട്‌ കുരുത്തോലയുടെ ഈര്‍ക്കില്‍ വളച്ച്‌ കൊരുത്ത്‌ ചങ്ങലപോലെയാക്കി അതില്‍ തുണിച്ചുറ്റി ഈ നിണത്തില്‍ മുക്കി അവയവങ്ങള്‍ ഛേദിക്കപ്പെട്ട ഭാഗങ്ങള്‍ എന്നു തോന്നുമാറ്‌ വെച്ചുകെട്ടി ആകെ ബീഭത്സരൂപത്തിലായിരിക്കും ഈ വേഷം പ്രതൃക്ഷപ്പെടുക. സാധാരണ രാത്രിയുടെ രണ്ടാം യാമത്തിലായിരിക്കും ഈ വേഷം അവതരിപ്പിക്കാറുള്ളത്‌.

പ്രേക്ഷകരുടെ ഇടയിലൂടെയാണ്‌ മംഗത്ത്‌ പ്രവേശിക്കുക. രണ്ടുവശത്തും പിടിച്ചിട്ടുള്ള പന്തത്തില്‍ കുന്തിരക്കപ്പൊടി (തെള്ളിപ്പൊടി) വാരിയെറിഞ്ഞ്‌ അതിനെ ആളിക്കത്തിച്ചാണ്‌ ഈ വേഷത്തെ ദൃശ്യമാക്കുന്നത്‌. പകുതി ഇരുളിലും പകുതി വെളിച്ചത്തിലും (പത്യക്ഷപ്പെടുന്ന ഈ വേഷം തികച്ചും ഭീകരമായിരിക്കും. ശൂര്‍പ്പണഖ, സിംഹിക, നക്രതുണ്ഡി എന്നിവര്‍ നിണവേഷത്തില്‍ വന്ന്‌ സഹോദരന്മാമോട സങ്കടം പറയുന്നതായിട്ടാണ്‌ രംഗത്ത്‌ അവതരിപ്പിക്കുക.

ധനാശിപാടല്‍

കഥതീര്‍ന്നു എന്നറിയിക്കുന്ന ശ്ലോകമാണിത്‌. നാടകത്തിലെ ഭരതവാക്യത്തിന്‌ പകരമുള്ളതാണിത്‌.

സ്വാധീനവും സാംസ്കാരിക പ്രാധാന്യവും

ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിവിധ കലാരൂപങ്ങൾ, നൃത്ത ശൈലികൾ, നാടകവേദികൾ എന്നിവയിൽ മായാത്ത മുദ്ര പതിപ്പിച്ച കഥകളിയുടെ സ്വാധീനം കേരളത്തിന് പുറത്തേക്കും വ്യാപിക്കുന്നു.

പ്രാദേശിക ആഘാതം

കഥകളിയുടെ സാംസ്കാരിക പ്രാധാന്യം കേരളത്തിൽ പ്രത്യേകിച്ചും ശക്തമാണ്, അവിടെ അത് ഒരു പരമ്പരാഗത കലാരൂപമായും സംസ്ഥാനത്തിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായും ബഹുമാനിക്കപ്പെടുന്നു.

ആഗോള അംഗീകാരം: കാലങ്ങളായി, കഥകളി അന്തർദേശീയ അംഗീകാരം നേടി, ഭൂഖണ്ഡങ്ങളിലുടനീളമുള്ള പ്രേക്ഷകരെ അതിന്റെ കലാപരമായും കഥപറച്ചിലിന്റേയും അതുല്യമായ മിശ്രിതം കൊണ്ട് ആകർഷിക്കുന്നു.

സമകാലിക പ്രസക്തി: ചരിത്രപരമായ വേരുകൾ ഉണ്ടായിരുന്നിട്ടും, കഥകളി അതിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട് കാലത്തിന്റെ വെല്ലുവിളികളോട് പൊരുത്തപ്പെടുന്ന, ആധുനിക കാലഘട്ടത്തിൽ ഊർജ്ജസ്വലമായ ഒരു കലാരൂപമായി നിലകൊള്ളുന്നു.

വെല്ലുവിളികളും സംരക്ഷണവും: സാംസ്കാരിക ഭൂപ്രകൃതിയും ആധുനിക വിനോദവും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കഥകളി അതിന്റെ ആധികാരികതയും പരമ്പരാഗത ആകർഷണവും നിലനിർത്തുന്നതിൽ വെല്ലുവിളികൾ നേരിടുന്നു. എന്നിരുന്നാലും, ഈ അമൂല്യമായ സാംസ്കാരിക രത്നം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമർപ്പിതരായ കലാകാരന്മാരും സംഘടനകളും പരിശ്രമിക്കുന്നു.

ആധുനിക കലകളുമായുള്ള സംയോജനം: കഥകളിയുടെ വൈദഗ്ധ്യം അതിനെ സമകാലിക കലാരൂപങ്ങളുമായി ലയിപ്പിക്കാൻ അനുവദിക്കുന്നു, ഇത് യുവ പ്രേക്ഷകരെയും പുതിയ തലമുറയിലെ കലാപ്രേമികളെയും ആകർഷിക്കുന്ന നൂതന പ്രകടനങ്ങളിലേക്ക് നയിക്കുന്നു.

ഉപസംഹാരം

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ തെളിവായി കഥകളി നിലകൊള്ളുന്നു, ഗംഭീരമായ പ്രകടനങ്ങൾ, മയക്കുന്ന സംഗീതം, ഗഹനമായ കഥപറച്ചിൽ എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നു. കാലത്തിനും അതിരുകൾക്കും അതീതമായ ഒരു കലാരൂപമെന്ന നിലയിൽ, കഥകളി അതിന്റെ പൈതൃകം വരും തലമുറകൾക്കും നിലനിൽക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പ്രചോദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

കഥകളി: കേരളത്തിലെ ആകർഷകമായ നൃത്ത നാടകം | Kathakali in Malayalam (2024)
Top Articles
Zales vs. Kay vs. Jared (Which One is Better in 2024?)
Signet Jewelers hiring Assistant Store Manager - Zales Outlet - The Outlets at Legends in Sparks, Nevada, United States | LinkedIn
Jimmy Johns Delivery Hours
Dive Bars With Pool Tables Near Me
Gasbuddy Costco Hawthorne
Dragon's Dogma Duskmoon Tower
Lvc Final Exam Schedule
Keck Healthstream
Cristiano Ronaldo's Jersey Number: The Story Behind His No. 7 Shirt | Football News
Was bedeutet "x doubt"?
Abc Order Hs Login
Jeff Siegel Picks Santa Anita
What Is Opm1 Treas 310 Deposit
Craigslist Metal Roofing
Huniepop Jessie Questions And Answers
Craigslist Siloam Springs
The Obscure Spring Watch Online Free
Journeys Employee Discount Limit
781 Area Code | Telephone Directories
Ar Kendrithyst
Amanda Balionis makes announcement as Erica Stoll strides fairways with Rory McIlroy
Nwi Police Blotter
Blue Beetle Showtimes Near Regal Independence Plaza & Rpx
Isaimini 2023: Tamil Movies Download HD Hollywood
Fungal Symbiote Terraria
What is a Nutmeg in Soccer? (Explained!) - Soccer Knowledge Hub
Loterie Midi 30 Aujourd'hui
Eddie Messel Leaving 1011
Po Box 790447 St Louis Mo 63179
Gran Turismo Showtimes Near Epic Theatres Of Ocala
Conner Westbury Funeral Home Griffin Ga Obituaries
Rugrats in Paris: The Movie | Rotten Tomatoes
Bureaustoelen & Kantoorstoelen - Kantoormeubelen | Office Centre
Best Hs Bball Players
Western Lake Erie - Lake Erie and Lake Ontario
9294027542
charleston rooms & shares - craigslist
Stony Brook Citrix Login
Grupos De Cp Telegram
Walgreens Wellington Green
My Compeat Workforce
123Movies Iron Man 2
Bfads 2022 Walmart
Depths Charm Calamity
Craigslist Nj Apartments South Jersey
Baywatch 2017 123Movies
Craigslist Sf Bay Free Stuff
Kortni Floribama Shore Drugs
Gelöst – Externe Festplatte kann nicht formatiert werden
Hocus Pocus Showtimes Near Harkins Theatres Yuma Palms 14
2022 Basketball 247
Halloween 1978 Showtimes Near Movie Tavern Little Rock
Latest Posts
Article information

Author: Frankie Dare

Last Updated:

Views: 6571

Rating: 4.2 / 5 (73 voted)

Reviews: 80% of readers found this page helpful

Author information

Name: Frankie Dare

Birthday: 2000-01-27

Address: Suite 313 45115 Caridad Freeway, Port Barabaraville, MS 66713

Phone: +3769542039359

Job: Sales Manager

Hobby: Baton twirling, Stand-up comedy, Leather crafting, Rugby, tabletop games, Jigsaw puzzles, Air sports

Introduction: My name is Frankie Dare, I am a funny, beautiful, proud, fair, pleasant, cheerful, enthusiastic person who loves writing and wants to share my knowledge and understanding with you.